പതിനാലുകാരന്റെ കൈ പോലിസ് ഉദ്യോഗസ്ഥന്‍ ഒടിച്ചതായി ആരോപണം

Update: 2025-02-07 02:25 GMT

തിരുവനന്തപുരം: വസ്തുതര്‍ക്കത്തില്‍ ഇടപെട്ട പോലിസ് പതിനാലുകാരന്റെ കൈ ഒടിച്ചെന്ന് ആരോപണം. ഇലകമണ്‍ സ്വദേശി രാജേഷിന്റെ മകന്‍ കാശിനാഥന്റെ കൈ അയിരൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ രജിത്ത് ഒടിച്ചുവെന്നാണ് ആരോപണം. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് അക്രമം നടന്നിരിക്കുന്നത്. കൈ പിടിച്ചു തിരിച്ച് ഒടിച്ചെന്നും വണ്ടി കയറ്റി ഇറക്കുമെന്നും ജീവിതകാലം മുഴുവന്‍ കോടതിയില്‍ കയറ്റിയിറക്കുമെന്നും പോലിസ് ഭീഷണിപ്പെടുത്തിയതായും കാശിനാഥന്‍ പറഞ്ഞു.

കാശിനാഥന്റെ പിതാവ് രാജേഷും അയല്‍വാസിയായ വിജയമ്മയുമായി വര്‍ഷങ്ങളായി വഴിത്തര്‍ക്കം നിലനിന്നിരുന്നു. െ്രെകംബ്രാഞ്ച് ഡിവൈഎസ്പിയുടെ ഭാര്യാ മാതാവായ വിജയമ്മയ്ക്ക് വേണ്ടി പോലിസ് വഴിവിട്ട നീക്കം നടത്തിയെന്നാണ് രാജേഷ് ആരോപിക്കുന്നത്.

Tags: