ഒടിഞ്ഞ കൈയ്യുമായി ബസ് കാത്തുനില്‍ക്കുമ്പോള്‍ പോലിസ് ആക്രമിച്ചു; നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
പൊന്നാനി: കെപിസിസി അംഗം ശിവരാമന്‍ പൊന്നാനിയെ മര്‍ദ്ദിച്ച പോലിസ് ഓഫിസര്‍ക്കെതിരേ വകുപ്പുതല നടപടികള്‍ സ്വീകരിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടു. സിപിഒ ഹരിലാലിനെതിരേ വകുപ്പുതല അന്വേഷണം നടത്തി അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ മലപ്പുറം ജില്ലാ പോലിസ് മേധാവിക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ഒടിഞ്ഞ കൈയ്യുമായി, 2020 സെപ്റ്റംബര്‍ 19-ന് രാവിലെ മലപ്പുറം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് ശിവരാമനെ പോലിസ് മര്‍ദിച്ചത്. കൈക്ക് പരുക്കുള്ളതാണെന്നും സുഖമില്ലെന്നും അയാളോട് പറഞ്ഞെങ്കിലും അതൊന്നും വകവയ്ക്കാതെ ലാത്തികൊണ്ട് തല്ലിയെന്ന് ശിവരാമന്‍ മൊഴി നല്‍കിയിരുന്നു. പോലീസുദ്യോഗസ്ഥന്റെ നടപടി അധികാര ദുര്‍വിനിയോഗമാണെന്ന് കമ്മിഷന്‍ വിലയിരുത്തി.