തൊഴിലുറപ്പ് പദ്ധതിയില്‍ 71 കോടി രൂപയുടെ തട്ടിപ്പ്; ഗുജറാത്ത് മന്ത്രിയുടെ മകന്‍ അറസ്റ്റില്‍
അഹമദാബാദ്: തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ടില്‍ 71 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഗുജറാത്ത് മന്ത്രിയുടെ മകന്‍ അറസ്റ്റില്‍. പഞ്ചായത്ത്-കൃഷി വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ ബച്ചുബായ് ഖബാദിന്റെ മകന്‍ ബല്‍വന്ത് ഖബാദാണ് അറസ്റ്റിലായത്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ നടപ്പാക്കാതെ തന്നെ വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് പണം തട്ടിയതിനാണ് അറസ്‌റ്റെന്ന് പോലിസ് അറിയിച്ചു. ദഹോദ് ജില്ലയിലെ ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങളായ ദേവ്ഗധ് ബരിയ, ധന്‍പൂര്‍ താലൂക്കുകളിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. താലൂക്ക് വികസന ഓഫിസറായിരുന്ന ദര്‍ശന്‍ പട്ടേലും ഇയാള്‍ക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്യാന്‍ പോലിസ് കസ്റ്റഡിയില്‍ വിട്ടു.