ബെംഗളൂരുവില്‍ ഇതരസംസ്ഥാന തൊഴിലാളികളെ ആക്രമിച്ച ഹിന്ദുത്വന്‍ അറസ്റ്റില്‍

Update: 2026-01-17 06:15 GMT

ബെംഗളൂരു: ഇതരസംസ്ഥാന തൊഴിലാളികളെ ആക്രമിച്ച ഹിന്ദുത്വനെ അറസ്റ്റ് ചെയ്തു. പശുസംരക്ഷകന്‍ എന്ന പേരില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പുനീത് കെരഹള്ളിയേയാണ് ബന്നേര്‍ഘട്ട പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കൊലക്കേസിലും പ്രതിയാണെന്ന് പോലിസ് അറിയിച്ചു. പ്രതി അറസ്റ്റിലായതിന് പിന്നാലെ അനുയായികള്‍ പോലിസ് സ്‌റ്റേഷനില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചു. അവരെ പോലിസ് നേരിട്ടു.