കോഴിക്കോട്: പോക്‌സോ കേസില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ ഓമശ്ശേരി മങ്ങാട് പുത്തൂര്‍ കോയക്കോട്ടുമ്മല്‍ എസ് ശ്രീനിജ് ആണ് അറസ്റ്റിലായത്. രണ്ട് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയിലാണ് നടപടി. അതിക്രമത്തിനിരയായ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ പരാതി നല്‍കാന്‍ സ്‌കൂളിലെത്തിയപ്പോള്‍ ഇയാള്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതിനും ടീച്ചര്‍മാരെ അസഭ്യം പറഞ്ഞതിനും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനും പൊതുജന ശല്യത്തിനുമായി ഇയാള്‍ക്കെതിരെ ആറോളം കേസുകള്‍ നിലവിലുണ്ടെന്ന് പോലിസ് പറഞ്ഞു.