ഏഴുവയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പിതാവ് അറസ്റ്റില്‍

Update: 2025-02-06 14:38 GMT

അഗളി: പാലക്കാട് അഗളിയില്‍ ഏഴ് വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പിതാവ് അറസ്റ്റില്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇയാള്‍ ഏഴു വയസുകാരിയായ മകളെ പീഡിപ്പിച്ചെന്നാണ് ആരോപണം. തനിക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്ന് അമ്മയോട് പറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടിയെ കോട്ടത്തറ െ്രെടബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പരിശോധനയിലാണ് ആരോ ലൈംഗികമായി ഉപദ്രവിച്ചെന്ന കാര്യം തെളിയുന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതരാണ് വിവരം പോലിസിനെ അറിയിച്ചത്. പിതാവാണ് പ്രശ്‌നക്കാരനെന്ന് കുട്ടി പോലിസിന് മൊഴി നല്‍കുകയായിരുന്നു. മൂമ്പും കുട്ടിയോട് പിതാവ് മോശമായി പെരുമാറിയിട്ടുണ്ടെന്നും അത് വിലക്കിയിരുന്നെന്നും കുട്ടിയുടെ അമ്മ പോലിസിനോട് പറഞ്ഞു.