വര്‍ക്കല: മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അമ്മയേയും രണ്ടാനഛനെയും പോക്‌സോ കോടതി കുറ്റവിമുക്തരാക്കി. കുട്ടിയെ രണ്ടാനച്ഛന്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. എന്നാല്‍, വിചാരണക്കിടെ പ്രോസിക്യൂഷന്‍ ഹാജരാക്കിയ 23 സാക്ഷികളും 15 തൊണ്ടിമുതലുകളും കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് വര്‍ക്കല ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി കണ്ടെത്തി. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. അലി സവാദ് ഹാജരായി.