പ്ലസ് ടു വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍; പരീക്ഷ തുടങ്ങുന്നതിന് മുമ്പാണ് മൃതദേഹം കണ്ടെത്തിയത്
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മരുതന്‍കുഴിയില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ദര്‍ശനീയം വീട്ടില്‍ രതീഷ്-രാജലക്ഷ്മി ദമ്പതികളുടെ ഏക മകന്‍ ദര്‍ശന്‍ (17) ആണ് മരിച്ചത്. രാവിലെ വീടിന്റെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. ഇന്ന് ഉച്ചയ്ക്ക് പരീക്ഷ തുടങ്ങാനിരിക്കെയാണു സംഭവം. വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ് ദര്‍ശന്‍.
കിടപ്പുമുറിയിലെ മേശയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. പരീക്ഷയ്ക്ക് എല്ലാം പഠിച്ചെങ്കിലും റിവിഷന്‍ ചെയ്‌തെങ്കിലും ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ലെന്നു കുറിപ്പില്‍ പറയുന്നു. അച്ഛനും അമ്മയും വിഷമിക്കരുതെന്നും കുറിപ്പിലുണ്ട്. കൂട്ടുകാര്‍ സിനിമയില്‍ കാണുന്നതുപോലെ വലിയ ആള്‍ക്കാര്‍ ആകണമെന്നും ആത്മഹത്യക്കുറിപ്പിലുണ്ട്. പ്ലസ്‌വണ്‍ പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും ദര്‍ശന് എ പ്ലസ് ലഭിച്ചിരുന്നു.