പ്ലസ്ടു വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Update: 2025-03-03 17:32 GMT

വടകര:(കോഴിക്കോട്): വില്ല്യാപ്പിള്ളിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. പുത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി അനന്യ(17)യാണ് മരിച്ചത്. തിങ്കളാഴ്ച പ്ലസ് ടു പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു അനന്യ. വീട്ടുകാര്‍ പുറത്തുപോയി തിരികെയെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ അനന്യയെ കണ്ടത്. ഉടന്‍തന്നെ വില്യാപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.