യുഎസില്‍ ചെറുവിമാനം തകര്‍ന്നുവീണു; നിരവധി വീടുകള്‍ കത്തിനശിച്ചു (VIDEO)

Update: 2025-02-01 01:48 GMT

ഫിലാഡെല്‍ഫിയ: യുഎസില്‍ മെഡിക്കല്‍ ആവശ്യത്തിനുപയോഗിക്കുന്ന ചെറുവിമാനം തകര്‍ന്നുവീണു. നിരവധി വീടുകളും കത്തിനശിച്ചു. വിമാനത്തില്‍ രണ്ടു പേരുണ്ടായിരുന്നതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രഷന്‍ അറിയിച്ചു. വിമാനം റണ്‍വേയില്‍ നിന്നും പറന്നുയര്‍ന്ന് 30 സെക്കന്‍ഡിന് ശേഷമാണ് അപകടമുണ്ടായത്.

 https://t.co/I3RZEWvXuy pic.twitter.com/024gLdm3em

ബിസിനസ് ജെറ്റുകളും ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളും സര്‍വീസിന് ഉപയോഗിക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഫിലാഡെല്‍ഫിയ വിമാനത്താവളത്തില്‍ നിന്ന് 4.8 കിലോമീറ്റര്‍ അടുത്താണ് അപകടമുണ്ടായിരിക്കുന്നത്. മിസോറിയിലെ സ്പ്രിംഗ്ഫീല്‍ഡിലേക്ക് പുറപ്പെട്ട ലിയര്‍ജെറ്റ് 55 എന്ന വിമാനം റണ്‍വേയില്‍ നിന്നും പറന്നുയര്‍ന്ന് 1,600 അടി ഉയരത്തിലേക്ക് കയറിയ ശേഷം റഡാറില്‍ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമായതായി അധികൃതര്‍ അറിയിച്ചു.