തുര്‍ക്കിയില്‍ നിന്നും പൂര്‍ണമായും പിന്‍മാറിയെന്ന് കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി
ബാഗ്ദാദ്: തുര്‍ക്കിയില്‍ നിന്നും പൂര്‍ണമായും പിന്‍മാറിയെന്ന് കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി(പികെകെ) പ്രഖ്യാപിച്ചു. വടക്കന്‍ ഇറാഖിലേക്കാണ് പ്രവര്‍ത്തകരെല്ലാം പിന്‍മാറിയതെന്ന് ഖ്വാണ്ടില്‍ മലകളിലെ ആസ്ഥാനത്ത് നിന്നും പികെകെ അറിയിച്ചു. തുര്‍ക്കിയില്‍ നിന്നും പിന്‍മാറിയ 25 വനിതാ പവര്‍ത്തകരുടെ ചിത്രങ്ങളും അവര്‍ പുറത്തുവിട്ടു. കുര്‍ദുകള്‍ക്ക് സ്വതന്ത്രമായ രാജ്യം വേണമെന്ന ആവശ്യം മേയ് മാസത്തില്‍ പികെകെ ഉപേക്ഷിച്ചിരുന്നു. ന്യൂനപക്ഷമായ കുര്‍ദുകളുടെ അവകാശങ്ങള്‍ക്കായി സമാധാനപരമായ രീതികളില്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രഖ്യാപനം.