ദുബൈ: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ മുഖ്യമന്ത്രി യുഎഇ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ക്യാബിനറ് കാര്യ വകുപ്പ് മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവി, സാമ്പത്തിക ടൂറിസം വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ തൗക്ക് അല്‍ മാരി, വിദേശ വ്യാപാര മന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസ് ഡയറക്ടര്‍ ജനറല്‍ ബദര്‍ അല്‍ ഒലാമ, വിദേശ വ്യാപാര വകുപ്പ് അണ്ടര്‍ സെക്രട്ടറി ഫഹദ് അല്‍ ഗര്‍ഗാവി എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജിചെറിയാന്‍, ചീഫ് സെക്രട്ടറി ജയതിലക്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി, ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍, ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ചെയര്‍മാന്‍ ഷംസീര്‍ വയലില്‍, ലുലു എക്‌സ്‌ചേഞ്ച് സിഇഒ അദീബ് അഹമ്മദ്, ഷാരൂണ്‍ ഷംസുദീന്‍ എന്നിവരും സംബന്ധിച്ചു.