വോട്ടര്‍പട്ടികയിലെ തട്ടിപ്പ് അന്വേഷിക്കണമെന്ന് ഹരജി

Update: 2025-08-21 03:12 GMT

ന്യൂഡല്‍ഹി: ബെംഗളുരു സെന്‍ട്രല്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ തട്ടിപ്പ് നടന്നെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ വെളിപ്പെടുത്തലില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. സുപ്രിംകോടതി മുന്‍ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രോഹിത് പാണ്ഡെ എന്ന അഭിഭാഷകനാണ് ഹരജി നല്‍കിയത്. വോട്ടര്‍ പട്ടികയിലെ ഓരോ ആളുകളെയും പരിശോധിച്ച് രാഹുല്‍ഗാന്ധി പ്രസിദ്ധീകരിച്ച റിപോര്‍ട്ട് പ്രകാരം തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. നാല്‍പതിനായിരം വ്യാജ വോട്ടര്‍മാരും പതിനായിരം ഇരട്ട വോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളത്. ഇത് ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്നതാണെന്നും ഹരജി പറയുന്നു.