ന്യൂഡല്‍ഹി: ഐ ലവ് മുഹമ്മദ് എന്നെഴുതിയ ബാനറുകള്‍ക്കും പോസ്റ്ററുകള്‍ക്കും എതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാണ് മുസ്‌ലിം സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍സ് ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റായ ശുജാത് അലി ആവശ്യപ്പെടുന്നത്. പോലിസ് നടപടി വര്‍ഗീയ ലക്ഷ്യത്തോടെയുള്ളതാണെന്നും കേസെടുക്കാനുള്ള വകയൊന്നും ബാനറുകളില്‍ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമാധാനപരമായ പ്രതിഷേധങ്ങള്‍ പോലും അനുവദിക്കാത്ത പോലിസ് നടപടി ഭരണഘടനയുടെ വിവിധ അനുഛേദങ്ങളുടെ ലംഘനമാണെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.