ഇറാൻ ജനതക്ക് വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറെന്ന് പെസെഷ്കിയാൻ

Update: 2026-04-07 09:17 GMT

തെഹ്‌റാൻ: രാജ്യത്തിനായി ജീവൻ ത്യജിക്കാൻ തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ്‌ മഹമൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ഇറാനെ സംരക്ഷിക്കാൻ 1.4 കോടി ഇറാനികൾ തങ്ങളുടെ ജീവൻ സമർപ്പിക്കാൻ സന്നദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

“ഞാനും എന്റെ ജീവൻ ഇറാനിനായി സമർപ്പിച്ചിട്ടുണ്ട്; ഇനി മുന്നോട്ടും അങ്ങനെ തന്നെ തുടരും,” എന്ന് അദ്ദേഹം X ൽ കുറിച്ചു.

ഫെബ്രുവരി 24 മുതൽ ആരംഭിച്ച യുദ്ധത്തിനിടെ, ഇസ്രായേൽ ഇറാനിൽ നിരവധി നേതാക്കളെ വധിച്ചു. മുൻ സുപ്രീം ലീഡർ അലി ഖാoനഈയേയും , സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ മുൻ സെക്രട്ടറി അലി ലാരിജാനിയും വധിച്ചു.

യുദ്ധത്തിൽ ഇതുവരെ ഇറാനിൽ കുറഞ്ഞത് 2,076 പേർ കൊല്ലപ്പെടുകയും 26,500 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.