പെറ്റിക്കേസ് പിഴ തട്ടിയെടുത്ത വനിതാ പോലിസുകാരിക്ക് സസ്‌പെന്‍ഷന്‍; 16 ലക്ഷം രൂപ തട്ടിയെന്ന് കണ്ടെത്തല്‍

Update: 2025-07-24 05:21 GMT

കൊച്ചി: പെറ്റിക്കേസ് പിഴത്തുകയില്‍ തട്ടിപ്പ് നടത്തിയ വനിതാ പോലിസുകാരിയെ സസ്‌പെന്‍ഡ് ചെയ്തു. മൂവാറ്റുപുഴ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ ശാന്തി കൃഷ്ണനാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് രസീതിലും ക്യാഷ് ബുക്കിലും കൃത്രിമം നടത്തിയായിരുന്നു തട്ടിപ്പ്. നാല് വര്‍ഷം കൊണ്ട് 16 ലക്ഷം രൂപയാണ് ശാന്തി കൃഷ്ണന്‍ തട്ടിയെടുത്തത്. ഡി ഐജി ഓഫിസില്‍ നടത്തിയ ഓഡിറ്റിലാണ് തട്ടിപ്പ് വെളിപ്പെട്ടത്. ഇതോടെ ശാന്തിയെ റൂറല്‍ എസ്പി സസ്‌പെന്‍ഡ് ചെയ്തു.

2018-2022 കാലയളവിലാണ് തട്ടിപ്പ് നടത്തിയതെന്ന് ഓഡിറ്റ് വിഭാഗം അറിയിച്ചു. പിഴത്തുക കുറച്ച് കാണിച്ചു കൊണ്ടുള്ള തട്ടിപ്പാണ് നടന്നത്. ശാന്തി സ്ഥലം മാറിപ്പോയതിന് പിന്നാലെയാണ് ഓഡിറ്റ് നടക്കുന്നതും തട്ടിപ്പ് വിവരം പുറത്തറിഞ്ഞതും. സംഭവത്തില്‍ മൂവാറ്റുപുഴ പോലിസ് ശാന്തിക്കെതിരേ കേസെടുത്തു.