''മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു'' യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം
ആലുവ: യുസി കോളജിന് സമീപത്ത്‌വച്ച് യുവതിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചുകൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. മുപ്പത്തടം സ്വദേശി അലിയാണ് ആലുവ പോലിസിന്റെ പിടിയിലായിരിക്കുന്നത്. ചൂണ്ടി സ്വദേശി ടെസിയുടെ ശരീരത്തിലാണ് ഇയാള്‍ പെട്രോള്‍ ഒഴിച്ചത്. സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ രൂപപ്പെട്ടിരുന്നു. തുടര്‍ന്ന് അലിയോട് വീട്ടില്‍ വരരുതെന്ന് ടെസി പറഞ്ഞു. ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുകയുമുണ്ടായി.
ഇതേ തുടര്‍ന്നാണ് ടെസിയെ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് അലി പോലിസിനോട് പറഞ്ഞു. സ്‌കൂട്ടറിലെത്തിയ യുവതിയെ പ്രതി ബൈക്ക് ഉപയോഗിച്ച് തടഞ്ഞു നിര്‍ത്തിയ ശേഷം ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു. യുവതി അടുത്തുള്ള കടയിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി.