ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ സിബിഐ അന്വേഷണം വേണമെന്ന് ഹരജി

റിപോര്‍ട്ട് അഞ്ച് വര്‍ഷം പുറത്തുവിട്ടില്ലെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി.

Update: 2024-10-24 05:22 GMT

ന്യൂഡല്‍ഹി: ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. റിപ്പോര്‍ട്ട് അഞ്ച് വര്‍ഷം പുറത്തുവിട്ടില്ലെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി.

റിപോര്‍ട്ടില്‍ പുറത്തുവന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നും സിനിമാ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ദേശീയ വനിതാ കമ്മീഷനോട് നിര്‍ദേശിക്കണമെന്നും ഹരജിയില്‍ ആവശ്യമുണ്ട്.

Tags: