പ്രധാനമന്ത്രി അജ്മീര്‍ ദര്‍ഗയില്‍ ചാദര്‍ സമര്‍പ്പിക്കുന്നത് തടയണമെന്ന് ഹരജി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അജ്മീര്‍ ദര്‍ഗയില്‍ ചാദര്‍ സമര്‍പ്പിക്കുന്നത് തടയണമെന്ന് സുപ്രിംകോടതിയില്‍ ഹരജി. ദര്‍ഗയിലെ 814ാം ഉറൂസില്‍ ചാദര്‍ സമര്‍പ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹിന്ദു സേന പ്രസിഡന്റ് വിഷ്ണു ഗുപ്തയാണ് ഹരജി നല്‍കിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ അവധിക്കാല ബെഞ്ചിന് മുന്നിലാണ് ഇന്ന് ഹരജി എത്തിയത്. ഹരജിയില്‍ അതിവേഗം വാദം കേള്‍ക്കണമെന്ന് വിഷ്ണു ഗുപ്തക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. അജ്മീര്‍ ദര്‍ഗ യഥാര്‍ത്ഥത്തില്‍ ക്ഷേത്രമാണെന്ന് വാദിക്കുന്ന ഹരജി താന്‍ സിവില്‍കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, ഹരജിയില്‍ അതിവേഗം വാദം കേള്‍ക്കാന്‍ കഴിയില്ലെന്ന് ചീഫ്ജസ്റ്റിസ് പറഞ്ഞു. ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍ എല്ലാ വര്‍ഷവും അജ്മീര്‍ ദര്‍ഗയില്‍ ചാദര്‍ സമര്‍പ്പിക്കാറുണ്ട്. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദിയും അത് പിന്തുടരുന്നു.