സമാധാനപരമായ പ്രതിഷേധങ്ങള്‍ ഹൈജാക്ക് ചെയ്യപ്പെട്ടു: ഇറാന്‍ ഭരണഘടനാ കൗണ്‍സില്‍ വക്താവ്
തെഹ്‌റാന്‍: സമാധാനപരമായ പ്രതിഷേധങ്ങള്‍ വൈദേശികരുടെ താല്‍പര്യത്തിന് വേണ്ടി ഹൈജാക്ക് ചെയ്യപ്പെട്ടെന്ന് ഇറാന്‍ ഭരണഘടനാ കൗണ്‍സില്‍ വക്താവ് ഹാദി തഹാന്‍ നസീഫ്. ഖാസ്‌വിന്‍ പ്രദേശത്തെ കൗണ്‍സില്‍ അംഗവും കലാപകാരികളാല്‍ കൊല്ലപ്പെട്ടെന്നും ഹാദി പറഞ്ഞു. ജൂണില്‍ ഇസ്രായേല്‍ ഇറാനെ ആക്രമിച്ചപ്പോള്‍ അതിന് പിന്തുണ നല്‍കിയവരാണ് കലാപകാരികള്‍. ആയിരത്തോളം ഇറാനികളുടെ രക്തം അവരുടെ കൈകളിലുണ്ട്. ജീവിതത്തെ കുറിച്ചുള്ള സമരം അവര്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്നും മൊസാദ് ചാരനെ പിടികൂടിയതായി ഐആര്‍ജിസി രഹസ്യാന്വേഷണ വിഭാഗവും അറിയിച്ചു. ഇറാന്റെ ആഭ്യന്തര വിഷയത്തില്‍ യുഎസും ഇസ്രായേലും ഇടപെടുന്നതിനെതിരെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും മുന്നറിയിപ്പ് നല്‍കി.