മക്ക: പാലക്കാട് പട്ടാമ്പി പള്ളിപുറം നാടപ്പറമ്പ് സ്വദേശി ശാഹുല്‍ ഹമീദ് (46) മക്കയില്‍ വാഹനമിടിച്ച് മരിച്ചു. മക്കയിലെ ഷൗക്കിയയിലെ സമൂസക്കടയില്‍ ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം രാത്രി ജോലി കഴിഞ്ഞതിനുശേഷം റോഡ് മുറിച്ചുകടക്കവെ എതിരെ വന്ന ലക്‌സസ് വാഹനമിടിച്ച് തല്‍ക്ഷണം മരിക്കുകയായിരുന്നു. ഡോ. ഇവാള്‍ അല്‍ ബഷരി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുകള്‍ അറിയിച്ചു. ഭാര്യ: വഹീദ, മക്കള്‍: അബ്ദുല്‍ ബാസിത്ത്, ഫെമിത, ഫര്‍സാന, മിസ്ബാഹ്.