പത്തനംതിട്ട കലക്ടറുടെ കാര്‍ മറിഞ്ഞു

Update: 2026-01-23 12:58 GMT

കോന്നി: പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. കോന്നിയില്‍ വച്ച് കാര്‍ തലകീഴായി മറിയുകയായിരുന്നു. കലക്ടറെയും ഒപ്പമുണ്ടായിരുന്ന ഗണ്‍മാന്‍ മനോജ്, ഡ്രൈവര്‍ കുഞ്ഞുമോന്‍ എന്നിവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ലെന്നാണു പ്രാഥമിക വിവരം.