''കേസില്‍ വെറുതെവിട്ടു; പാസ്‌പോര്‍ട്ട് തിരികെ വേണം''-കോടതിയെ സമീപിച്ച് ദിലീപ്

Update: 2025-12-12 06:28 GMT

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ കുറ്റവിമുക്തനായ നടന്‍ ദിലീപ് പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. നേരത്തെ ദിലീപിന് ജാമ്യം അനുവദിച്ചപ്പോള്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്‌ക്കേണ്ടി വന്നിരുന്നു. കേസില്‍ വെറുതെവിട്ട പശ്ചാത്തലത്തിലാണ് പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ട് ദിലീപ് അപേക്ഷ നല്‍കിയത്.കേസില്‍ കുറ്റക്കാരായി കണ്ടെത്തിയ ആറു പേര്‍ക്കുള്ള ശിക്ഷ ഇന്നാണ് കോടതി വിധിക്കുക. അതേസമയം, ദിലീപിനെ വെറുതെവിട്ട വിധിക്കെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.