ട്രെയ്‌നില്‍ ഭക്ഷണത്തിന് അമിത ചാര്‍ജ് ഈടാക്കിയത് ചോദ്യം ചെയ്ത യാത്രക്കാരനെ ആക്രമിച്ച് കച്ചവടക്കാരന്‍(വീഡിയോ)

Update: 2025-05-08 13:51 GMT

ന്യൂഡല്‍ഹി: ട്രെയ്‌നില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കിയതിനെ ചോദ്യം ചെയ്ത യാത്രക്കാരനെ ആക്രമിച്ച് കച്ചവടക്കാരന്‍. ഹേംകുണ്ഠ് എക്‌സ്പ്രസ് എന്ന ട്രെയ്‌നില്‍ റെയില്‍ നീര്‍ എന്ന കുപ്പി വെള്ളത്തിന് 15ന് പകരം 20 രൂപ ഈടാക്കിയതും ന്യൂഡില്‍സിനും കോഫിക്കും അമിത ചാര്‍ജ് ഈടാക്കിയതുമാണ് വിശാല്‍ ശര്‍മ എന്ന വ്‌ലോഗര്‍ ചോദ്യം ചെയ്തത്. ഇതിനാണ് പവന്‍ കുമാര്‍ എന്ന കച്ചടവക്കാരന്‍ വിശാല്‍ ശര്‍മയെ ആക്രമിച്ചത്. ഇതിന്റെ ദൃശ്യം പുറത്തുവന്നു.വീഡിയോ പുറത്തുവന്നതിന് പിന്നാലെ കച്ചവടക്കാരനെ റെയില്‍വേ പുറത്താക്കി. അഞ്ചുവര്‍ഷത്തേക്കാണ് ഇയാള്‍ക്ക് നിരോധനം. ഇയാളെ നിയമിച്ച കമ്പനി അഞ്ച് ലക്ഷം രൂപ പിഴയും അടയ്ക്കണം. സംഭവത്തില്‍ കത്വ പോലിസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.