പരീക്ഷസമ്മര്‍ദ്ദം ഒഴിവാക്കല്‍; ഇന്ന് പ്രധാനമന്ത്രിയുടെ 'പരീക്ഷാ പേ ചര്‍ച്ച' ; ശ്രദ്ധ വര്‍ധിപ്പിക്കലില്‍ ജഗ്ഗി വാസുദേവ് ക്ലാസെടുക്കും
ന്യൂഡല്‍ഹി: സമ്മര്‍ദ്ദമില്ലാതെ പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാനായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'പരീക്ഷാ പേ' ചര്‍ച്ച നടക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. രാവിലെ 11ന് ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ വിദ്യാര്‍ഥികളുമായും അധ്യാപകരുമായും രക്ഷിതാക്കളുമായും മോദി സംസാരിക്കും. മാനസിക ആരോഗ്യത്തെ കുറിച്ച് സിനിമാനടി ദീപികാ പദുക്കോണും ശ്രദ്ധ വര്‍ധിപ്പിക്കലില്‍ സദ്ഗുരു എന്ന പേരില്‍ അറിയപ്പെടുന്ന ജഗ്ഗി വാസുദേവും അടക്കമുള്ളവര്‍ ക്ലാസെടുക്കും.