വഖ്ഫ്: മഹല്ല് കോ ഓഡിനേഷന്‍ പ്രതിഷേധം 30ന് പന്തളത്ത്

Update: 2025-04-25 11:24 GMT

പന്തളം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വഖ്ഫ് ഭേദഗതി നിയമത്തി നെതിരെ മുസ്‌ലിം മഹല്ല് കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 30ന് പന്തളത്ത് പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കും. കടക്കാട്, മങ്ങാരം, ചേരിക്കല്‍, പുന്തല, മുളക്കുഴ, വല്ലന മുസ്‌ലിം ജമാഅത്തുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കും. 30ന് വൈകുന്നേരം മൂന്നിന് മെഡിക്കല്‍ മിഷന്‍ ജങ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം പന്തളം സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും. ജംഇയ്യത് ഉലമായെ ഹിന്ദ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി എച്ച് അലിയാര്‍ ഖാസിമി സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരള ദലിത് പാന്തേഴ്‌സ് പ്രസീഡിയം അംഗം കെ അംബുജാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തും. മത ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ഇത്തരം നിയമനിര്‍മാണങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് കടക്കാട് ജമാഅത്ത് ചീഫ് ഇമാം മൗലവി ജമാലുദ്ദീന്‍ അല്‍ ഖാസിമി തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.