പഞ്ചാരക്കൊല്ലിയിലെ കടുവയെ 'നരഭോജി' കടുവയായി പ്രഖ്യാപിച്ചു; ഇനി വെടിവച്ചു കൊല്ലാം

Update: 2025-01-26 08:53 GMT

തിരുവനന്തപുരം: വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇനി കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. കടുവയെ വെടിവെക്കാന്‍ സാധിക്കുന്ന അനുയോജ്യമായ സ്ഥലത്തുവെച്ച് വെടിവക്കും. കടുവയെ മയക്കുവെടി വക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഫെബ്രുവരി ഒന്നിനകം പ്രദേശത്ത് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കും. അടിക്കാടുകള്‍ ഘട്ടംഘട്ടമായി വെട്ടും. ആറു പഞ്ചായത്തുകളില്‍ അധികൃതര്‍ പട്രോളിങ് നടത്തും. അതേസമയം കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് വനംമന്ത്രി സന്ദര്‍ശിക്കും. ഉച്ചയ്ക്കുശേഷം ആയിരിക്കും സന്ദര്‍ശനം.