പാല്‍മിറ ആക്രമണം: സിറിയയില്‍ വ്യോമാക്രമണവുമായി യുഎസ്

Update: 2025-12-20 14:18 GMT

ദമസ്‌കസ്: സിറിയയിലെ പാല്‍മിറയില്‍ രണ്ടു യുഎസ് സൈനികരെ കൊലപ്പെടുത്തിയ ഐഎസ് സംഘത്തിന് നേരെ വ്യോമാക്രമണം നടത്തി യുഎസ് സൈന്യം. ഓപ്പറേഷന്‍ ഹാക്കിയെ എന്ന പേരിലാണ് ആക്രമണം നടത്തിയതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ആക്രമണത്തില്‍ പങ്കെടുത്തതായി ജോര്‍ദാന്‍ സൈന്യവും സിറിയന്‍ സൈന്യവും അറിയിച്ചു. സിറിയയിലെ 70 പ്രദേശങ്ങളിലാണ് ആക്രമണം നടന്നതെന്ന് സിറിയന്‍ സര്‍ക്കാരും അറിയിച്ചു. ഏകദേശം അഞ്ച് ഐഎസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. തൂടാതെ ഇറാഖിലെ വിവിധ പ്രദേശങ്ങളിലും ഐഎസ് കേന്ദ്രങ്ങള്‍ക്കെതിരെ യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയിട്ടുണ്ട്.