റാമല്ല: വെസ്റ്റ്ബാങ്കിലെ റാമല്ലയിലെ സിന്ഗില്‍ ഗ്രാമത്തില്‍ ഫലസ്തീനികളെ ജൂത കുടിയേറ്റക്കാര്‍ ആക്രമിച്ചു. ഒരു മാസം മുമ്പ് ജൂത കുടിയേറ്റക്കാര്‍ പിടിച്ചെടുത്ത 247 ഏക്കര്‍ കൃഷിഭൂമി തിരിച്ചുപിടിക്കാന്‍ പോയ ഫലസ്തീനി പ്രകടനത്തെയാണ് ജൂത കുടിയേറ്റക്കാര്‍ ആക്രമിച്ചത്. ഭൂമി തിരിച്ചുപിടിക്കല്‍ കാംപയിനില്‍ ഫലസ്തീനികള്‍ക്കൊപ്പം അന്താരാഷ്ട്ര വളണ്ടിയര്‍മാരും പങ്കെടുത്തിരുന്നു. ഇസ്രായേലി സൈനികരുടെ സഹായത്തോടെയാണ് ജൂത കുടിയേറ്റക്കാര്‍ പ്രതിഷേധക്കാരെ ആക്രമിച്ചത്.