ഗസയില്‍ ഇസ്രായേലി ഡ്രോണ്‍ വീഴ്ത്തി അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ്

Update: 2025-06-18 13:21 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിന്റെ ഡ്രോണ്‍ വീഴ്ത്തി ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദിന്റെ സായുധവിഭാഗമായ അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ്. രണ്ടു സായുധകവചിത വാഹനങ്ങളും നശിപ്പിച്ചിട്ടുണ്ട്. കിഴക്കന്‍ ഷുജയ്യയിലെ ജബല്‍ അല്‍ മുന്തറിലാണ് സംഭവം. അബാസന്‍ അല്‍ കാബിറ പ്രദേശത്ത് അല്‍ ഖുദ്‌സ് ബ്രിഗേഡും അല്‍ ഖസം ബ്രിഗേഡും സംയുക്തമായി രണ്ടു ഇസ്രായേലി സായുധ കവചിത വാഹനങ്ങളെ തകര്‍ത്തു. ഷവാസ് ടൈപ്പ് ലോഞ്ചര്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.