ഇറാന്‍ സര്‍ക്കാരിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് ഫലസ്തീനി പ്രസ്ഥാനങ്ങള്‍

Update: 2026-01-15 15:34 GMT

ഗസ: സയണിസ്റ്റ്-യുഎസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്ന ഇറാന്‍ സര്‍ക്കാരിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് ഫലസ്തീനി പ്രസ്ഥാനങ്ങള്‍. പാശ്ചാത്യ- സയണിസ്റ്റ്-അമേരിക്കന്‍ ക്രൂരതയെ നേരിടാന്‍ ജിഹാദിന്റെ പാതയില്‍ ഇറാന്‍ ജനത ഉറച്ചുനില്‍ക്കുകയാണെന്ന് സംയുക്ത പ്രസ്താവന പറയുന്നു. ഇറാനികളുടെ സമ്പത്തും വിഭവങ്ങളും കൊള്ളയടിച്ച് കൊളോണിയല്‍ സയണിസ്റ്റ് പദ്ധതിക്ക് കീഴില്‍ കൊണ്ടുപോവാനാണ് ശ്രമിക്കുന്നത്. പക്ഷേ, രാജ്യത്തിന്റെ പരമാധികാരവും ഐക്യവും വിലപേശലിന് വിധേയമല്ലെന്ന് തെളിയിച്ച ഇറാന്‍ ഇച്ഛാശക്തിയുടെ പോരാട്ടത്തില്‍ വിജയിച്ചു. ഇറാനിയന്‍ ജനതക്ക് സുരക്ഷ ഒരുക്കാനും സയണിസ്റ്റ് പിന്തുണയുള്ള തീവ്രവാദ സംഘടനകളെ നേരിടാനും ഇറാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. അതിനാല്‍ തന്നെ ഇറാനിലെ നേതൃത്വത്തോടും ജനങ്ങളോടും സൈന്യത്തോടും സര്‍ക്കാരിനോടും ഫലസ്തീനികള്‍ പൂര്‍ണമായും ഐക്യപ്പെടുകയാണെന്നും പ്രസ്താവന പറയുന്നു.