അന്‍സാറുല്ല പോളിറ്റ് ബ്യൂറോയെ ആദരിച്ച് ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദ്

Update: 2025-12-03 05:24 GMT

സന്‍ആ: ഗസയ്ക്ക് പിന്തുണ നല്‍കിയ യെമനിലെ അന്‍സാറുല്ല പ്രസ്ഥാനത്തിന്റെ പോളിറ്റ് ബ്യൂറോയെ ആദരിച്ച് ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദ്. അന്‍സാറുല്ല പോളിറ്റ് ബ്യൂറോ അംഗം ഡോ. ഹസം അല്‍ അസദാണ് ഫലസ്തീനിയന്‍ ഇസ് ലാമിക് ജിഹാദിന്റെ സന്‍ആ പ്രതിനിധി അഹ്‌മദ് ബരാക്കയുടെ കൈയ്യില്‍ നിന്നും തൂഫാനുല്‍ അഖ്‌സ ഷീല്‍ഡ് ഏറ്റുവാങ്ങിയത്.


ഫലസ്തീനി ചെറുത്തുനില്‍പ്പിനെ പിന്തുണച്ചതിനും ഗസയിലെ മുജാഹിദുകളെ സഹായിച്ചതിനുമാണ് ആദരവ്. ഇസ്രായേല്‍ എന്ന ശത്രുവിനെയും അവരുടെ രക്ഷിതാവായ യുഎസിനെയും ആക്രമിച്ചതിനുള്ള അംഗീകാരത്തിന് നന്ദിയുണ്ടെന്ന് ഡോ. ഹസം അല്‍ അസദ് പറഞ്ഞു.