ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തിന് നേരെ ഹിന്ദുത്വരുടെ ആക്രമണം

Update: 2025-05-12 13:27 GMT

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിലെ കാര്‍വെ നഗറില്‍ ഡോമിനോസ് ഷോപ്പിന് സമീപം ഫലസ്തീന്‍ അനുകൂല പരിപാടിക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം. ഇന്ത്യന്‍ പീപ്പിള്‍ ഇന്‍ സോളിഡാരിറ്റി വിത്ത് ഫലസ്തീന്‍, ബിഡിഎസ് ഇന്ത്യ എന്നിവര്‍ സംയുക്തമായി നടത്തിയ പരിപാടിക്ക് നേരെയാണ് ആക്രമണം നടന്നത്. ബിജെപി നേതാവ് മഹേഷ് പാവ്‌ലെ എന്നയാളുടെ നേതൃത്വത്തില്‍ എത്തിയ നൂറോളം പേര്‍ വരുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

സ്ത്രീകള്‍ക്ക് നേരെ സംഘം ബലാല്‍സംഗ ഭീഷണിയും മുഴക്കി. ചിലരുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. സംഭവത്തില്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ പോലിസ് തയ്യാറായതുമില്ല. പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതാണ് സംഘര്‍ഷത്തിന് കാരണമെന്ന പ്രചാരണവും ബിജെപി ആരംഭിച്ചിട്ടുണ്ട്.