ഗസയിലെ ഇസ്രായേലി കുറ്റകൃത്യങ്ങള്‍ മറച്ചുപിടിക്കുന്നു; ബിബിസിക്കെതിരെ പ്രതിഷേധം (VIDEO)

Update: 2025-02-18 02:18 GMT

ലണ്ടന്‍: ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ മറച്ചുവെച്ച ബിബിസിക്കെതിരെ പ്രതിഷേധം. ഫലസ്തീന്‍ ആക്ഷന്‍ എന്ന സംഘടനയാണ് പോര്‍ട്ട്‌ലാന്‍ഡ് പ്ലേസിലെ ബിബിസി ആസ്ഥാനത്ത് രക്തത്തിന്റെ നിറത്തിലുള്ള പെയിന്റ് ഒഴിച്ചത്. ഓഫിസിന്റെ ചില ജനലുകളും തകര്‍ത്തു. ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങള്‍ ഒളിച്ചുവക്കുന്ന ബിബിസിക്ക് വംശഹത്യയില്‍ പങ്കുണ്ടെന്ന് ആക്ടിവിസ്റ്റുകള്‍ പറഞ്ഞു.

ഗസയിലെ അധിനിവേശം റിപോര്‍ട്ട് ചെയ്യുന്നതില്‍ ബിബിസി ഇസ്രായേല്‍ അനുകൂല നിലപാട് സ്വീകരിക്കുന്നതായി ബിബിസിയിലെ 100 ജീവനക്കാര്‍ നവംബറില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചാനലിന്റെ എഡിറ്റോറിയല്‍ നയത്തിന് വ്യത്യസ്തമായ റിപോര്‍ട്ടുകളാണ് നല്‍കുന്നതെന്നാണ് ചൂണ്ടിക്കാട്ടിയത്.

Tags: