അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ലോണ്‍ ആപ്പില്‍ നിന്ന് ഭീഷണി: പാലക്കാട് യുവാവ് ജീവനൊടുക്കി
പാലക്കാട്: വായ്പ നല്‍കിയ മൊബൈല്‍ ആപ്പില്‍ നിന്നുള്ള ഭീഷണിമൂലം യുവാവ് ജീവനൊടുക്കി. കഞ്ചിക്കോട് മേനോന്‍ പാറ സ്വദേശി അജീഷ് ആണ് മരിച്ചത്. ഒരു ലോണ്‍ ആപ്പില്‍ നിന്ന് അജീഷ് പണം കടം വാങ്ങിയിരുന്നു. തിരിച്ചടവ് വൈകിയതോടെ അപരിചിതമായ ഒരു നമ്പറില്‍ നിന്ന് ഭീഷണികള്‍ വന്നതായി ബന്ധുക്കള്‍ പറഞ്ഞു. റൂബിക്ക് മണി എന്ന ആപ്പിന്റെ പേരിലാണ് ഭീഷണി വന്നത്. അജീഷിന്റെ മോര്‍ഫ് ചെയ്ത അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി.