ഇറാനെതിരായ ഇസ്രായേല്‍-യുഎസ് യുദ്ധം: പാകിസ് താന്‍ വിദേശകാര്യ മന്ത്രി ചര്‍ച്ചകള്‍ക്കായി ചൈനയിലേക്ക്

Update: 2026-03-30 11:32 GMT

ഇറാനെതിരായ ഇസ്രായേല്‍-യുഎസ് യുദ്ധം ലോക സാമ്പത്തിക വ്യവസ്ഥയെ തന്നെ പ്രതിസന്ധിയിലാക്കിയതോടെ ചര്‍ച്ചകള്‍ക്ക് ആക്കംകൂട്ടി ലോക രാജ്യങ്ങള്‍. യുഎസ്-ഇറാന്‍ സംഭാഷണം മുന്നോട്ട് കൊണ്ടുപോകുന്നതിനായി പാകിസ് താന്‍ വിദേശകാര്യ മന്ത്രി ചൈനയിലേക്ക് പോകുന്നു. പാകിസ് താന്‍ വിദേശകാര്യ മന്ത്രി ഇസ്ഹാഖ ദാര്‍ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ചകള്‍ക്കായി നാളെ ചൈനയിലേക്ക് പോകും.

സന്ദര്‍ശനം ഒരു നിര്‍ണായക ഘട്ടത്തിലാണെന്ന് പാകിസ്താന്‍ അറിയിച്ചു. ഇസ് ലാമാബാദില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്കായി യുഎസിനെയും ഇറാനെയും ഒന്നിച്ചിരുത്തുന്നതിന് സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത് എന്നിവയ്ക്കൊപ്പം ഒരു ചതുര്‍ഭുജ നയതന്ത്ര നീക്കത്തിന്റെ കേന്ദ്രബിന്ദുവായാണ് ദാര്‍ കഴിഞ്ഞ ആഴ്ച ചെലവഴിച്ചത്.

ചൈന ഇതിനകം തന്നെ ഈ നീക്കത്തെ പരസ്യമായി പിന്തുണച്ചിട്ടുണ്ട്. ഇന്നലെ നടന്ന ചര്‍ച്ചകള്‍ അവസാനിച്ചതിന് ശേഷം, ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള പാകിസ്താന്റെ നീക്കത്തെ ചൈന പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്ന് ദാര്‍ ആവര്‍ത്തിച്ചു.