ഇസ്‌ലാമാബാദ്: കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തിന് മറുപടിയെന്ന പേരില്‍ 36 മണിക്കൂറിനുള്ളില്‍ ഇന്ത്യ ആക്രമിക്കാമെന്ന് പാകിസ്താന്‍ വിവരസാങ്കേതിക വിദ്യ മന്ത്രി അത്താത്തുല്ല തരാര്‍. ഇന്ത്യയുടെ ആക്രമണമുണ്ടാവുമെന്ന് വിശ്വാസയോഗ്യമായ വിവരം ലഭിച്ചെന്ന് മന്ത്രി പറഞ്ഞു. സംഘര്‍ഷം വര്‍ധിക്കുന്നതിന്‍െ ഉത്തരവാദിത്തം ഇന്ത്യക്കാണെന്നും മന്ത്രി പറഞ്ഞു. പാകിസ്താനെതിരായ ആക്രമണത്തിന്റെ രീതി, ലക്ഷ്യങ്ങള്‍, സമയം എന്നിവ സൈന്യത്തിന് തീരുമാനിക്കാമെന്നാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരിക്കുന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്നത് ദക്ഷിണേഷ്യക്കും ലോകത്തിനും താങ്ങാനാവില്ലെന്ന് ഐക്യരാഷ്ട്രസഭാ വക്താവ് പറഞ്ഞു.