ജമ്മുവിലും സാംബയിലും പത്താന്‍കോട്ടിലും പാകിസ്താന്റെ ഡ്രോണുകള്‍; തകര്‍ത്ത് സൈന്യം
ന്യൂഡല്‍ഹി: പാകിസ്താന്‍ അയച്ച 400ഓളം ഡ്രോണുകള്‍ സൈന്യം തകര്‍ത്തതിന് പിന്നാലെ ജമ്മുവിലും സാംബയിലും പത്താന്‍കോട്ടിലും പാകിസ്താന്റെ കൂടുതല്‍ ഡ്രോണുകള്‍ എത്തിയതായി റിപോര്‍ട്ട്. രാത്രി എട്ടരയോടെ സാംബ സെക്ടറില്‍ പൊട്ടിത്തെറി ശബ്ദങ്ങള്‍ കേട്ടതായി റിപോര്‍ട്ടുകളുണ്ട്.പാക് ഡ്രോണുകളെ സൈന്യം തകര്‍ത്തെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.ജമ്മുവില്‍ ബ്ലാക്ക് ഔട്ട് ആണെന്നും അപായ സൈറണുകള്‍ കേള്‍ക്കാമെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല എക്‌സില്‍ പോസ്റ്റിട്ടു. രജൗരിയിലും പൂഞ്ചിലും പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നും ഫലപ്രദമായി തിരിച്ചടിച്ചെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപോര്‍ട്ട് ചെയ്തു.