26 പ്രദേശങ്ങളില്‍ പാകിസ്താന്റെ ഡ്രോണുകള്‍ എത്തിയെന്ന് റിപോര്‍ട്ട്; രാവിലെ പത്തിന് സൈന്യത്തിന്റെ വാര്‍ത്താസമ്മേളനം
ന്യൂഡല്‍ഹി: അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപത്തെ 26 പ്രദേശങ്ങളില്‍ പാകിസ്താന്റെ ഡ്രോണുകള്‍ എത്തിയതായി റിപോര്‍ട്ട്. ബാരമുല്ല, ശ്രീനഗര്‍, അവാന്തിപുര, നഗ്രോട്ട, ജമ്മു, ഫിറോസ്പൂര്‍, പത്താന്‍കോട്ട്, ഫാസില്‍ക്ക, ലാല്‍ഗഡ് ജട്ട, ജയ്‌സാല്‍മര്‍, ബാര്‍മര്‍, ഭുജ്, കുവാര്‍ബെത്, ലഖിനാല തുടങ്ങിയ പ്രദേശങ്ങളിലാണ് ഡ്രോണുകള്‍ എത്തിയത്. ഒരു സായുധ ഡ്രോണ്‍ ഒരു ഗാര്‍ഹിക പ്രദേശത്ത് പൊട്ടിത്തെറിച്ച് കുറച്ചുപേര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ടുണ്ട്. രാവിലെ പത്തുമണിക്ക് സൈന്യം വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.