ന്യൂഡല്‍ഹി: കശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയവര്‍ക്ക് അഭയം നല്‍കിയെന്ന് ആരോപിച്ച് രണ്ടു പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. പഹല്‍ഗാം സ്വദേശികളായ പര്‍വേസ് അഹമ്മദ് ജോഥര്‍, ബാഷിര്‍ അഹമ്മദ് ജോഥര്‍ എന്നിവരാണ് അറസ്റ്റിലായത്. ലഷ്‌കറെ തൊയ്ബെയുമായി ബന്ധമുള്ള പാകിസ്താന്‍ പൗരരാണ് ഇവരെന്ന് എന്‍ഐഎ പറയുന്നു. ഏപ്രില്‍ 22നാണ് 26 പേരുടെ മരണത്തിന് കാരണമായ ആക്രമണം നടന്നത്.