പത്മരാജനെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ നിര്‍ദേശം

Update: 2025-11-15 14:40 GMT

തിരുവനന്തപുരം: കണ്ണൂര്‍ പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട പത്മരാജനെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ പതിനാല്-എ, 77എ പ്രകാരം നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. സ്‌കൂള്‍ മാനേജര്‍ക്കാണ് കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉത്തരവ് നല്‍കേണ്ടത്. ഈ വിഷയത്തില്‍ മാനേജര്‍ സ്വീകരിച്ച നടപടികള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശം നല്‍കി.