വിഎസിന് പദ്മവിഭൂഷണ്‍, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പദ്മഭൂഷണ്‍

Update: 2026-01-25 12:52 GMT

ന്യൂഡല്‍ഹി: കേരള മുന്‍മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന് പദ്മവിഭൂഷണ്‍. മരണാനന്തരബഹുമതിയായാണ് പുരസ്‌കാരം നല്‍കുക. സുപ്രീം കോടതി മുൻ ജസ്റ്റിസ് കെടി തോമസിനും ജന്മഭൂമി ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപർ പി. നാരായണനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു.മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പദ്മഭൂഷണ്‍. ആലപ്പുഴ സ്വദേശിയായ പരിസ്ഥിതി പ്രവര്‍ത്തക കൊല്ലക്കയില്‍ ദേവകി അമ്മയ്ക്ക് പത്മശ്രീ. അണ്‍സങ് ഹീറോസ് വിഭാഗത്തില്‍ 45 പേര്‍ക്കാണ് ഇത്തവണത്തെ പത്മശ്രീ പുരസ്‌കാരം. കുറുമ്പ ഗോത്ര വിഭാഗത്തിലെ ചിത്രകാരനായ നീലഗിരി സ്വദേശി ആര്‍ കൃഷ്ണനും മരണാനന്തര ബഹുമതിയായി പത്മശ്രീ ലഭിച്ചു.