'ഫ്രീ ഫലസ്തീന്‍' മുദ്രാവാക്യം വിളിച്ച് ഇസ്രായേലി താരത്തെ അടിച്ചൊതുക്കി പാഡി മക് കോറി (വീഡിയോ)

Update: 2025-06-01 04:01 GMT

റോം: ഇറ്റലിയിലെ ഓസ്റ്റിയയില്‍ നടക്കുന്ന എംഎംഎ കേജ് മാച്ചില്‍ ഇസ്രായേലി താരത്തെ അടിച്ച് തോല്‍പ്പിച്ച് ഐറിഷ് താരം. ഇസ്രായേലി സൈനികനും ബോക്‌സറുമായ ഷുക്കി ഫറാഗെയെയാണ് ഐറിഷ് താരം പാഡി മക് കോറി പരാജയപ്പെടുത്തിയത്. ഫ്രീ ഫലസ്തീന്‍ മുദ്രാവാക്യം വിളിച്ചാണ് പാഡി മക് കോറി ഷൂക്കിയെ പരാജയപ്പടുത്തിയത്.

വിജയം പ്രഖ്യാപിക്കുമ്പോള്‍ പാഡി ഫലസ്തീന്‍ പതാകയും ഉയര്‍ത്തി. പിന്നീട് മല്‍സരത്തിന്റെ വീഡിയോയും പാഡി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. തെരുവിലെ നീതി എന്നാണ് ഈ വീഡിയോക്ക് കാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഗസയില്‍ അധിനിവേശം നടത്തിയ ചരിത്രമുള്ളയാളാണ് ഷുക്കി ഫറാഗെ.


ആകാശത്ത് നിന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ബോംബിടുന്നത് പോലെയല്ല യഥാര്‍ത്ഥ പോരാട്ടമെന്ന് പലരും കമന്റുകളുമിടുന്നുണ്ട്.