കോഴിക്കോട്: ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വറിനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി എ മുഹമ്മദ് റിയാസ് ഇന്ന് പരാതി നല്‍കും. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നല്‍കുക. വ്യക്തിഹത്യ ചൂണ്ടിക്കാട്ടിയാണ് പരാതി. മരുമോനിസം, പിണറായിസം എന്നിവയിലൂടെ മുഹമ്മദ് റിയാസിനെയും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും കടന്നാക്രമിക്കുന്നു എന്നതാണ് പരാതിയില്‍ പറയുന്നത്.
നേരത്തെ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പിവി അന്‍വര്‍ തന്റെ മത്സരം പിണറായിസത്തിനും മരുമോനിസത്തിനും എതിരായിട്ടാണെന്ന് പ്രഖ്യാപിച്ചിരുന്നു. തന്നെയും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും വ്യക്തിഹത്യ ചെയ്യുന്നുവെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് റിയാസിന്റെ പരാതി. ഇന്ന് പരാതി നല്‍കും.
അതേസമയം, പി വി അന്‍വറിനെ വ്യക്തിഹത്യ ചെയ്യുന്നതായി കാണിച്ച് കോണ്‍ഗ്രസ് ഇന്നലെ പരാതി നല്‍കിയിരുന്നു. ബോര്‍ഡ് വയ്ക്കാത്ത വാഹനത്തില്‍ പി വി അന്‍വറിനെ വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ പ്രചാരണം നടത്തി എന്നായിരുന്നു പരാതി.