രാഷ്ട്രീയ പ്രവര്‍ത്തനവും സേവനവും സംയോജിപ്പിച്ച എസ്ഡിപിഐ മാതൃകയാണ് രാജ്യത്ത് വളരേണ്ടത്: പി അബ്ദുല്‍ മജീദ് ഫൈസി
ആലുവ : ജനങ്ങള്‍ ദുരിതത്തില്‍ കഴിയുമ്പോള്‍ അവര്‍ക്ക് തണലായി നില്‍ക്കാനും രാജ്യം ജനാധിപത്യത്തില്‍ നിന്ന് വഴി മാറുമ്പോള്‍ അവര്‍ക്ക് രാഷ്ട്രീയ ദിശ നല്‍കാനും കഴിയുന്ന മാതൃകാ രാഷ്ട്രീയ പ്രവര്‍ത്തനമാണ് എസ്ഡിപിഐ മുന്നോട്ട് വെക്കുന്നതെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.
ആലുവയില്‍ എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സന്നദ്ധ പ്രവര്‍ത്തകരുടെ സമര്‍പ്പണം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് അജ്മല്‍ കെ മുജിബ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ സംസ്ഥാന സമിതി അംഗം വി എം ഫൈസല്‍, സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം നല്‍കി. എറണാകുളം ജില്ലാ റെസ്‌ക്യൂ ടീം തീരദേശ മേഖല ക്യാപ്റ്റനായി ജില്ലാ വൈസ് പ്രസിഡന്റ് സുധീര്‍ ഏലൂക്കരയെയും മധ്യമേഖലാ ക്യാപ്റ്റനായി ജില്ലാ സെക്രട്ടറി എന്‍ കെ നൗഷാദിനെയും മലയോര മേഖല ക്യാപ്റ്റനായി ബാബു വേങ്ങൂരിനെയും ജില്ലാ പ്രസിഡണ്ട് അജ്മല്‍ കെ മുജീബ് പ്രഖ്യാപിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ഷമീര്‍ മാഞ്ഞാലി, ജില്ലാ കമ്മിറ്റി അംഗം സി എസ് ഷാനവാസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ്പ്രസിഡന്റ് നിഷ ടീച്ചര്‍, ജില്ലാ സെക്രട്ടറി നാസര്‍ എളമന, ട്രഷറര്‍ ടി എം മുസ്സാ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ അറഫ മുത്തലിബ്, സിറാജ് കോയ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സനൂപ് പട്ടിമറ്റം, അലോഷ്യസ് കൊളന്നുര്‍, ഷിഹാബ് പടന്നാട്ട് തുടങ്ങിയര്‍ സംബന്ധിച്ചു.