ആശ്രമത്തിന് സമീപം കുരങ്ങുകളെ വെടിവച്ചു കൊന്ന വിദേശി സന്യാസി അറസ്റ്റില്‍

Update: 2025-05-06 16:27 GMT

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയിലെ ഗോവര്‍ധന്‍ ഗിരിരാജ് കുന്നുകളിലെ ജാനകി ദാസ് ആശ്രമത്തിന് സമീപം 12ഓളം കുരങ്ങുകളെ വെടിവച്ചു കൊന്ന വിദേശി സന്യാസി അറസ്റ്റില്‍. ഈ ആശ്രമത്തിന് സമീപത്തുള്ള രാധാ മദന്‍ മോഹന്‍ദാസ് ആശ്രത്തില്‍ വര്‍ഷങ്ങളായി താമസിക്കുന്ന യുക്രൈന്‍ പൗരനായ, ബ്രജ് സുന്ദര്‍ദാസ് എന്ന പേരില്‍ അറിയപ്പെടുന്നയാളാണ് എയര്‍ഗണ്‍ ഉപയോഗിച്ച് കുരങ്ങുകളെ വെടിവച്ചു കൊന്നത്.


ഇവയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്താണ് മരണകാരണം സ്ഥിരീകരിച്ചത്. പ്രദേശത്ത് നിന്ന് പരിക്കേറ്റ നിലയില്‍ നാലു കുരങ്ങുകളെ രക്ഷിക്കുകയും ചെയ്തു. നേരത്തെ പ്രദേശത്ത് 60 കുരങ്ങുകള്‍ കൊല്ലപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു.