ഇസ്രായേലി ഹെലികോപ്റ്ററിന് നേരെ മിസൈല്‍ അയച്ച് ഹമാസ് (വീഡിയോ)

Update: 2025-09-25 15:52 GMT

ഗസ സിറ്റി: ഗസയിലെ ഫലസ്തീനികളെ ആക്രമിക്കാന്‍ എത്തിയ ഇസ്രായേലി ഹെലികോപ്റ്ററിന് നേരെ മിസൈല്‍ അയച്ച് ഹമാസ്. തോളില്‍ വച്ച് വിക്ഷേപിക്കുന്ന ഇനം മിസൈലാണ് വിക്ഷേപിച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, മിസൈല്‍ ലക്ഷ്യം കണ്ടില്ല.

മിസൈല്‍ തട്ടുമെന്ന് ഭയത്തില്‍ ഹെലികോപ്റ്റര്‍ ഫ്‌ളെയിം പുറപ്പെടുവിച്ചു. ഇസ്രായേലി സൈന്യം ഇതുവരെ കാണാത്ത തരത്തിലുള്ള ആയുധങ്ങള്‍ ഹമാസിന് കൈവശമുണ്ടെന്ന് സംശയിക്കുന്നതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.