ഒഡീഷയില്‍ 2019 മുതല്‍ 8,100 ശൈശവ വിവാഹങ്ങള്‍ നടന്നെന്ന് റിപോര്‍ട്ട്

Update: 2025-02-16 03:08 GMT

ഭുവനേശ്വര്‍: ഒഡീഷയില്‍ 2019 മുതല്‍ 8,100 ശൈശവ വിവാഹങ്ങള്‍ നടന്നതായി സര്‍ക്കാര്‍. നബരംഗ്പൂര്‍ ജില്ലയില്‍ 1,347 കേസുകളും ഗഞ്ചം ജില്ലയില്‍ 966 കേസുകളും റിപോര്‍ട്ട് ചെയ്തതായി ഉപമുഖ്യമന്ത്രി പ്രവതി പരിദയാണ് നിയമസഭയെ അറിയിച്ചത്. കൊരാട്ട്പുട്ട് ജില്ലയില്‍ 636 കുട്ടികളെയും രക്ഷിതാക്കള്‍ വിവാഹം കഴിപ്പിച്ചു. കൊവിഡ് കാലത്ത് ഒഡീഷയില്‍ ശൈശവ വിവാഹങ്ങളില്‍ വന്‍വര്‍ധനയുണ്ടായി. ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങളിലാണ് കൂടുതലായും ശൈശവവിവാഹങ്ങള്‍ നടന്നിരിക്കുന്നത്. ചെറുപ്പകാലത്ത് തന്നെ കുട്ടികള്‍ തമ്മില്‍ ബന്ധം പറഞ്ഞുറപ്പിച്ച് വിവാഹം നടത്തുന്ന ആചാരം പല ആദിവാസി വിഭാഗങ്ങള്‍ക്കും ഇടയിലുണ്ട്. ഇതിനെ കുറ്റകരമായി കാണരുതെന്നാണ് ആദിവാസി സംഘടനകളുടെ നിലപാട്.