ബിഹാറിലെ സീതാമഹിയില്‍ 7,400 എച്ച്‌ഐവി കേസുകള്‍; 400 രോഗികള്‍ കുട്ടികള്‍

Update: 2025-12-12 06:19 GMT

പറ്റ്‌ന: ബിഹാറിലെ സീതാമഹി ജില്ലയില്‍ 7,400 എച്ച്‌ഐവി ബാധിതരുണ്ടെന്ന് ആരോഗ്യവകുപ്പ്. അതില്‍ 400 പേര്‍ കുട്ടികളാണെന്നും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. അണുബാധിതയായ മാതാവിന്റെ കുട്ടികള്‍ക്കാണ് രോഗമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹസീന അക്തര്‍ പറഞ്ഞു. '' എച്ച്‌ഐവിക്കെതിരേ വലിയ കാംപയിനുകള്‍ നടത്തുന്നുണ്ട്. എന്നിട്ടും ഓരോ മാസവും 40-60 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നു. സംസ്ഥാനത്ത് സീതാമഹിയിലാണ് ഈ പ്രശ്‌നമുള്ളത്.''-അവര്‍ പറഞ്ഞു.