ബിഹാറിലെ കരട് വോട്ടര്‍ പട്ടിക: 65 ലക്ഷം പേര്‍ പുറത്തെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
പാറ്റ്‌ന: ബിഹാറിലെ പുതിയ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് 65 ലക്ഷം പേര്‍ പുറത്തായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പാറ്റ്‌നയിലെ 3.95 ലക്ഷം പേരും മധുബനിയിലെ 3.52 ലക്ഷം പേരും ഈസ്റ്റ് ചമ്പാരനിലെ 3.16 ലക്ഷം പേരും ഗോപാല്‍ഗഡിലെ 3.10 ലക്ഷം പേരും പുറത്താണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സംസ്ഥാനത്തെ 243 നിയമസഭാ മണ്ഡലങ്ങളിലെ 90817 പോളിങ് സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ടാണ് വോട്ടര്‍ പട്ടിക മാറ്റുന്നത്.
ബിഹാറിലെ വോട്ടര്‍മാരില്‍ 8.3 ശതമാനം പേരാണ് കരട് പട്ടികയില്‍ ഉള്‍പ്പെടാതിരിക്കുന്നത്. ധാരാളം മുസ് ലിംകളുള്ള സീമാഞ്ചല്‍ പ്രദേശത്തെ അരാരിയ, കിഷന്‍ഗഡ്, പുര്‍ണിയ, കതിഹാര്‍, സീതാമഹി, ഈസ്റ്റ് ചമ്പാരന്‍ എന്നീ പ്രദേശങ്ങളില്‍ നിരവധി പേര്‍ പുറത്തായതായി സ്‌ക്രോള്‍ കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തിരുന്നു.